പുതുവർഷത്തിന്റെ ഓണം.

ഇന്ന് ചിങ്ങം ഒന്ന്
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും കാർഷിക ദിനത്തിന്റെയും ഓണത്തിന്റെയും വരവ് അറിയിച്ചു കൊണ്ട് ഓരോ വർഷവും  വന്നെത്തുന്ന  പുതുവത്സരദിനം .. ഇന്ന്  കഴിഞ്ഞു  മൂന്നാം നാൾ തൊട്ടു അത്തം തുടങ്ങി  പത്താം നാൾ ഓണം  വന്നെത്തും … കർക്കിടനാളിന്റെ  പെയ്തൊഴിയാത്ത ദുരിതത്തിന്റെ ഓർമ്മകൾ വിട്ടു അകന്നു പുതിയ  നല്ല നാളെയും ജീവിതം  ഒക്കെ കെട്ടി പടുക്കുവാൻ  കർഷകന്റെ  ജീവിതത്തിനു  ഒരു പുതിയ  വെളിച്ചം പകർന്നു  ഓണം  ആഘോഷം  വന്നെത്തുന്നു….

ചിങ്ങം ഒന്ന്

കറുത്തു ഇരുട്ട് പോയ  കർക്കിടക മാസ്ത്തിന്റ  കയ്പ്പേറിയ നിമിഷങ്ങളെ  മറന്നു പുത്തൻ ഉടുപ്പും.. പുതിയ  ചിന്തകളും  വിശാലമായ കാഴ്ചപ്പാടും സ്നേഹവും ഒക്കെ ആയി കേരളത്തിലെ  തെക്കൻ ജില്ലാ മുതൽ  കാസർഗോഡു വരെ ലോകമെമ്പാടും ഉള്ള മലയാളികൾ  ഓണം  ആഘോഷം  തുടങ്ങുന്നു… പുലികളിയും  , വടം വലിയും … കൈകോട്ടും ഓണാതല്ലും ഒക്കെയായി  നാടും നാട്ടുകാരും ഉണരുന്ന നാളുകൾ .. കേരളമോരു ഉത്സവ പ്രതീതി തന്നെ  സൃഷ്ടിക്കുന്നു.. ചിങ്ങ മാസവും  ഓണവും   പുതു വസ്ത്രങ്ങൾ വാങ്ങാനും, വാങ്ങി കൊടുക്കുവാനും ഉള്ള തിരക്ക് ആയിരിക്കും എങ്ങും…ഷോപ്പിംഗ് മാമഗം  തന്നെ  ഈ  സമയത്തു  പൊടിപൊടിക്കും എന്നതാണ്  വലിയ  ഡിസ്‌കൗണ്ട് കൾ  നൽകി  കച്ചവടകാരും ആഘോഷത്തിൽ ആണ്….. ഇതു ഒരു കച്ചവട  കാർഷിക സംസ്കാരം  കൂടി  ആണ് മലയാളിക്ക് എന്ന് കൂടി പറയാം… വേറിട്ട ചിന്തകളെ പുതിയ  രൂപത്തിലും  ഭാവത്തിലും  മലയാളികൾ  ഓണത്തിനായി അണിയിച്ചൊരുക്കാറുണ്ട്… അതിന്റെ ശീളുകളും  ഇരടികളും  എന്നും പുതു തലമുറയ്ക്കായ്  അടുത്ത വർഷതന്റെ ഓണത്തിനും  പുതു വർഷത്തിന്  പുത്തൻ ഒരു പ്രജോധനം  തന്നെ നൽകും…

Leave a comment

Design a site like this with WordPress.com
Get started