നമ്മുടെ നാട്ടിൽ പ്രധാന പെട്ട താലപൊലി ഉത്സവം വരുമ്പോൾ പ്രധാന മായി നാട്ടിൽ എത്തുന്ന മറുനാടൻ വിഭവങ്ങളിൽ ഒന്നാണ് ഇന്തപഴം..
അങ്ങിനെ വർഷത്തിൽ ഒരിക്കൽ വിരുന്നു എത്തുന്ന ഇന്തപഴം കഴിച്ചു കുരുക്കൾ വലിച്ചു എറിയുകയാണ് പതിവ്… എന്നാൽ എന്നത്തേയും പോലെ ഇപ്രാവശ്യം ഞാൻ വലിച്ചു എറിഞ്ഞില്ല .. അതിനു കാരണം വീട്ടിൽ തന്നെ ഇന്തപഴത്തിന്റെ രൂപത്തിലും ഭാവത്തിലും കാഴ്ച്ചു നിൽക്കുന്ന അലങ്കാര ചെടിയാണ്.

സാധാരണ മുളച്ചു കാണാറില്ല എന്നാൽ ചൂട് കാലാവസ്ഥ ആയതിലാൽ തന്നെ .. ടെറസിന് മുകളിൽ കവറിൽ നട്ടു .. പെട്ടെന്ന് തന്നെ അവ മുളച്ചു വളർന്നു വരുന്നു… കിട്ടിയ വിത്തുകൾ എല്ലാം പാകിയതിനാൽ എല്ലാം മുളച്ചു തുടങ്ങിയിട്ടുണ്ട്.. പിന്നെ ഇതിൽ ആൺ പെൺ ജാതി വൃക്ഷം ഉള്ളതിനാൽ എല്ലാം നട്ടു വളർത്തുന്നതാണ് നല്ലതു .. പിന്നീട് ആവശ്യം ഇല്ലാത്ത തൈകൾ വെട്ടി കളഞ്ഞാൽ മതിയല്ലോ..

സാധാരണ വിത്ത് മുളച്ചു നടുന്നതിനേക്കാളും നല്ലതു ടിഷ്യൂ കൾച്ചർ രീതിയാണ് നല്ലത്.. വ്യവസായിക അടിസ്ഥാനത്തിൽ ഈ രീതിയാണ് നല്ലത്…
ശ്രീകൈലാസം ഫാമിലി ബ്ലോഗ്
വിബിഷ് ബേബി