പോഷക സമൃദ്ധം വാളരി പയർ

അധികം പരിചരണം  വേണ്ടാത്ത, എന്നാൽ കേരളീയർ വേണ്ടത്ര പരിഗണന നൽകാത്ത പോഷക സമൃദ്ധമായ പച്ചക്കറിയാണ് വാളരിപയർ , വാളമര  എന്ന പേരിലും അറിയപെടുന്നു. വാളിന്റെ ആകൃതി  ഉള്ളതിനാൽ ആണ് ഈ പേര് വരാനാൻ കാരണം . രണ്ടിനങ്ങളാനുള്ളത്. പടരുന്ന വർഷങ്ങളോളം വിളവ്  നൽകുകയും കുറ്റിയായി വളരുന്നവയും  നനക്കാൻ സൗകര്യമുണ്ടെങ്കിൽ എല്ലാ കാലത്തും ഏതു തരം  മണ്ണിലും കൃഷി ചെയ്യാൻ സാധിക്കുന്ന വാളരിപയറിന്റെ  പൊതുവായ കൃഷിക്കാലം  മെയ്‌ – ജൂൺ, സെപ്റ്റംബർ -ഒക്ടോബർ മാസങ്ങൾ ആണ്

Sword beans seed

കൃഷി രീതി

സൂര്യ പ്രകാശം  ഏറെയിഷ്ടപെടുന്ന വിളയാണിത്.45 സെന്റിമീറ്റർ ആzhaത്തിലും 10 സെന്റി മീറ്റർ  ആഴത്തിലും കുഴികൾ എടുക്കുക. വെള്ളക്കെട്ടു ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തടങ്ങളിൽ  വേണം തുടങ്ങാൻ. മേൽ പറഞ്ഞ കുഴികളിൽ  ലഭ്യമായ കാലിവളമോ , ജീർണിച്ച കോഴി, ആട്ടിൻ കഷ്ടമോ ഒരു കുട്ട  അടിവളമായി മണ്ണിനോട് ഇളക്കി ചേർക്കാൻ ശ്രദ്ധിക്കണം. ഒരു കുഴിയിൽ കുറ്റി വാളരി ആണെകിൽ 3-4 വിത്ത് നടാം . വള്ളിയായി പടരുന്നവയാണെകിൽ രണ്ടു വിത്ത് നടാം. കുറ്റി വാളരി നടുമ്പോൾ കുഴികൾ തമ്മിൽ 80 സെന്റിമീറ്റർ അകലവും പടരുന്നവയാണെകിൽ രണ്ടു മീറ്റർ അകലവും വേണം പടരുന്നവയ്ക്കു ശക്തമായ പന്തൽ വേണം.

ഗ്രോബാഗിൽ ആണെകിൽ ഒരു വിത്ത് നടുക

വിത്തിന്റെ മുളയ്ക്കൽ ശേഷി വർധിപ്പിക്കാൻ രണ്ടു മിനിറ്റു വരെ ചെറു ചൂട് വെള്ളത്തിൽ കുതിർക്കുന്നത് സുഷുപതിയിൽ  ആണ്ടിരിക്കുന്ന വിത്തുകൾ മുളയ്ക്കാൻ സഹായിക്കും. രണ്ടു മൂന്ന് ദിവസം ഇടവിട്ട് നനയ്ക്കുകയും രണ്ടാഴ്ചയിൽ ഒരിക്കൽ പച്ചചാണകം പുളിപ്പിച്ചതോ മറ്റു മറ്റു ലഭ്യമായ  ജൈവ  വളങ്ങളും  നൽകുന്നത് ചെടികളുടെ വേഗത്തിലും കരുത്തോടെയുമുള്ള വളർച്ചയ്ക്കും നന്നായി പൂക്കാനും കയ്ക്കാനും സഹായിക്കും…

വിളവെടുപ്പ്

നാലംഗങ്ങൾ ഉള്ള ഒരു വീട്ടിൽ രണ്ടു തടത്തിൽ വാളരി കൃഷി ചെയ്‌താൽ ആ  കുടുംബത്തിനാവശ്യമായ  പയർ ലഭിക്കും. ഇളം പായറാണ് സ്വദേറിയത്.. ചുരുക്കം ചില ഇനങ്ങളിൽ കാണാപെടുന്ന കട്ട് അഥവാ ദുസോദ് ഒഴിവാക്കാൻ വെള്ളത്തിൽ തിളപ്പിച്ച ആ വെള്ളം ഒഴിവാക്കിയാൽ മതിയാകും…

മേല്പറഞ്ഞ  രീതിയിൽ കൃഷി ചെയ്‌താൽ ഒരു ചെടിയിൽ നിന്നും ഒരു വർഷം  കുറ്റിയാണെകിൽ അഞ്ചു കിലോയും പടരുന്ന  ഇനം ആണെകിൽ 10 കിലോയക്ക് മുകളിൽ  വിളവ്  ലഭിക്കും. ഇവയിൽ  കീട ബാധ  കാണാറില്ല. എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ  ചാഴിയുടെ  ഉപദ്രവം  കാണാറുണ്ട്. ഇതിനായി  ബിവെറിയ ബാസിയാന എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി  ചാഴികളിൽ  തളിക്കുക 48മണിക്കൂർ കൊണ്ട് ഈ  മിത്ര കുമിൾ ചാഴിയുടെ  ദേഹത്ത് വളർന്നു അവയെ  നശിപ്പിക്കുന്നു…

കോഴിക്കോട് തുറയൂർ  കൃഭവനിൽ
കൃഷി അസിസ്റ്റന്റ് ആണ് ലേഖകൻ

മാതൃഭൂമി , കാർഷിക  രംഗം

Leave a comment

Design a site like this with WordPress.com
Get started