ജീവിതവും ഭൂമിയിലെ നമ്മുടെ സ്ഥാനവും വളർച്ചയും

ഒരു കുട്ടി ജനിച്ചു  വളരുന്ന  കാലം  മുതൽ  ജീവിതകാലം  മുഴുവൻ   നമ്മൾ മാതാപിതാക്കൾ ആർജ്ജക്കേണ്ടതും  പുതു തലമുറയിലേക്ക്  അറിവുകളുടെ അക്ഷയഖനി  അവർക്കു മുമ്പിൽ തുറക്കേണ്ടത്  വർത്തമാനകാലത്തിന്റെ ആവശ്യം തന്നെയാണ്… ഒരു ചങ്ങലയിലെ കണ്ണികൾ പോലെ അത്  പരസപരം  സംസാരിക്കുന്നതിലൂടെയും  വായിക്കുന്നതിലൂടെയും ടെക്നോളജിയിൽ  ഇന്ന്  നമുക്ക് എളുപ്പത്തിൽ  മനസിലാക്കാവുന്ന പുതു പുത്തൻ ആശയങ്ങളിലൂടെയും അത്  വളരുകയാണ്…. ഇന്ന് വായന  എന്നാൽ ഓഡിയോ കേൾക്കൽ ആണ് അതിനു  ഒട്ടേറെ ആപ്പുകൾ  പ്ലേ സ്റ്റോറിൽ ലഭ്യമാണ്
നമ്മൾ വർക്ക്‌ ചെയ്യുമ്പോളും,യാത്ര ചെയ്യുമ്പോഴും  നമ്മുക്ക്  ലോകത്തിന്റെ വിസ്മയങ്ങളായ  അറിവുകൾ  കേട്ടു കൊണ്ടിരിക്കാം… വായനയിൽ  പത്രം  ഇപ്പോഴും  ആളുകൾ  വായിക്കുന്നത്   കണ്ടിട്ടില്ലേ.  മൊബൈലിൽ വായിക്കുന്നതിനേക്കാൾ കണ്ണ്ണിന് പത്രം  തന്നെയാണ് നല്ലത്… പരിമിതികളെ  ഇല്ലാതാക്കാൻ കൂടുതൽ  കാര്യങ്ങൾ അറിയാൻ മൊബൈൽ  തന്നെ വേണം  ഗൂഗിൾ  പോലെയുള്ള ടെക് ഭീമൻ സെർച്ച്‌ എൻജിനുകൾ  വഹിക്കുന്ന പങ്കു വളരെ  വലുതാണ്… ഇന്ന് ഒട്ടേറെ ബുക്ക്കളുള് ഇറങ്ങുന്നത്  ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ  ആണല്ലോ.. കുറഞ്ഞ  സബ്സ്രിബിഷനിൽ തന്നെ  പേപ്പറും മറ്റു യാത്ര അനുഭവങ്ങളും  വ്യക്തികത അനുഭവങ്ങളും  ആത്മകഥയും  ഒക്കെ
ഇഷ്ടം പോലെ…. പക്ഷെ  അവിടേക്കു എത്തിപ്പെടാൻ ആരും ശ്രമിക്കുന്നില്ല ജീവിതത്തിന്റെ  തിരക്ക്  ആണ് പലപ്പോഴും  അതിനു സാധിക്കാത്തത്… എന്നിരുന്നാലും നമുക്കു  അൽപ്പം സമയം  ഡെയിലി ഉള്ള  വാർത്തകൾ  അറിയാനും അറിയിക്കാനും സമയം  കണ്ടെത്താം…

സ്വന്തമായി  കണ്ടെത്തുന്ന അറിവുകളും
പങ്കുവയ്ക്കാം… എല്ലാം മനുഷ്യർ തന്നെ  എഴുതുന്നത് ആണലോ!… ദിവസവും എഴുതാൻ ഡയറി  ഉപയോഗിക്കാം…..ഓരോ ദിവസത്തെയും ഓർമ്മകൾ സൂക്ഷിക്കുന്നത്  ഓരോ ദിവസവും  അപ്ഡേറ്റ് ചെയ്യാൻ  വളരെ നല്ലതാണ് ….മറക്കാതിരിക്കാൻ യാത്ര അനുഭവങ്ങളും  എഴുതി  സൂക്ഷിക്കാം ബ്ലോഗ് എഴുതാം  , വ്ലോഗ് ചെയ്യാം അങ്ങിനെ ഒരു നൂറു കാര്യങ്ങൾ… അപ്പോൾ പറഞ്ഞ്  വന്നത്  മനുഷ്യന്റെ അറിവിനേ കുറിച്ച് തന്നെ  അത് ഉണ്ടെങ്കിലേ വളരാനും  വലർത്താനും ഒക്കെ കഴിയുകയുള്ളു…. ഓരോ ദിവസവും  പുതിയ അനുഭവങ്ങളും  ചിന്തകളും  ഒക്കെ നിറയുമ്പോൾ ജീവിതം  വല്ലാത്ത ഒരു അനുഭവം  ആയി മാറും…

എല്ലാവർക്കും സർവ്വ മംഗളങ്ങളും നേർന്നു കൊണ്ട് പുതിയ  ആശയങ്ങളും പുത്തൻ ചിന്തകളും ആയി ഇനിയും കാണാം എന്ന പ്രതിക്ഷയിൽ വാക്കുകൾ ഉപസംഹരിക്കട്ടെ…. 

കടപ്പാട് :വിബിഷ് ബേബി
വിലാസം : ശ്രീകൈലാസം

Leave a comment

Design a site like this with WordPress.com
Get started